തിരുവനന്തപുരം: ഗർഭച്ഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. രാഹുലിനെതിരെ കൊച്ചിയിൽ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോർട്ട് തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു. തെളിവുകൾ ലഭിച്ചാൽ തുടർ നടപടിയെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠൻ പരാതി നൽകി. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരാതി നൽകിയത്. രാഹുലിനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യമുന്നയിച്ചത്. പൊതുപ്രവർത്തക എന്ന നിലയിലാണ് അശ്വതി മണികണ്ഠൻ പരാതി കൊടുത്തത്
Women's Commission files suo motu case against Rahul for threatening to force him to have an abortion.